SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.37 PM IST

റാന്നിയിൽ ജൽജീവൻ പദ്ധതി, 31.74 കോടി ചെലവിടും 3133 വീടുകളിൽ വെള്ളം എത്തും

mla-

റാന്നി : 31.74 കോടി ചെലവിട്ട് റാന്നി പഞ്ചായത്തിൽ 3133 പുതിയ ഗാർഹിക കണക്ഷനുകൾ ജൽജീവൻ പദ്ധതിയിലൂടെ നൽകും. റാന്നി മേജർ കുടിവെള്ള പദ്ധതി, ചെറുകോൽ - നാരങ്ങാനം - റാന്നി പദ്ധതി എന്നിവയിലൂടെയാണ് കുടിവെള്ളം എത്തിക്കുക. പദ്ധതി നടപ്പാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുവാൻ കഴിയും. അങ്കണവാടി, സ്കൂൾ എന്നിവിടങ്ങളിലും കുടിവെള്ളം നൽകും. ആശുപത്രി, മൃഗാശുപത്രി, ആരാധനാലയങ്ങൾ, ഇതര പൊതുസ്ഥലങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്താൻ എം.എൽ.എ മന്ത്രിയോട് അഭ്യർത്ഥിക്കും. ഇൗ മാസം അവസാനത്തോടെ ശുദ്ധജല കണക്ഷൻ നൽകേണ്ടഎല്ലാ ഗുണഭോക്താക്കളുടെയും പട്ടിക പഞ്ചായത്ത് മെമ്പർമാരുടെ സഹായത്തോടെ തയ്യാറാക്കും. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം കൂടി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, വാട്ടർ അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിനീയർ ബാബുരാജ്, വിനീത എന്നിവർ സംസാരിച്ചു.

പഴവങ്ങാടി പഞ്ചായത്തിൽ 60.19 കോടി

റാന്നി : ജൽജീവൻ മിഷൻ നടപ്പാക്കുന്നതിനായി പഴവങ്ങാടി പഞ്ചായത്തിൽ 60.19 കോടി രൂപയുടെ പദ്ധതി. ആകെ 4937 പുതിയ കണക്ഷനുകൾ നൽകും. മൂന്ന് പദ്ധതികളിൽ നിന്നാണ് ജലലഭ്യത ഉറപ്പാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.