പത്തനംതിട്ട : അന്താരാഷ്ട്ര യോഗദിനത്തിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ സഹപ്രവർത്തകർക്കൊപ്പം കളക്ടറേറ്റിൽ യോഗാ പരിശീലനത്തിൽ പങ്കാളിയായി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചതിനൊപ്പം യോഗാഭ്യാസത്തിലും ജില്ലാ കളക്ടർ ഒത്തുചേർന്നപ്പോൾ സഹപ്രവർത്തകർക്കും ആവേശമായി. തെറ്റാതെ, യോഗാചാര്യൻ പറഞ്ഞതനുസരിച്ച് കളക്ടറും സഹപ്രവർത്തകരും ഒത്തൊരുമിച്ച് യോഗ ചെയ്തു. നന്മയുടെയും വെളിച്ചത്തിന്റെയും ബിംബങ്ങളായി പ്രകാശിക്കാൻ യോഗയിലൂടെ സാദ്ധ്യമാകുമെന്ന് കളക്ടർ പറഞ്ഞു. എന്തിനാണ് യോഗ ചെയ്യുന്നതെന്നും എന്തുകൊണ്ട് ചെയ്യണമെന്നും യോഗാചാര്യൻ ജീവനക്കാരുമായി സംവദിച്ച ശേഷമായിരുന്നു പരിശീലനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |