തെങ്ങമം : കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ചും അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങമം പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.. തോട്ടുവാ പി മുരളി,വിമൽ കൈതക്കൽ, രവികുമാർ തെങ്ങമം, രാജേന്ദ്രപ്രസാദ്, കെ പി ശ്രീകുമാർ, ആക്കനാട്ട് രാജീവ്, കൃഷ്ണശൈലം ഗോപകുമാർ, ജയപ്രകാശ് തെങ്ങമം, പ്രകാശ് ബാബു, തുളസീധരൻ നായർ,സുജിത് തെങ്ങമം, പി കെ മുരളി,വിഷ്ണു പള്ളിക്കൽ, രവി ഈരിക്കൽ, ജിഷ്ണു രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |