പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 25ന് പത്തനംതിട്ട തോംസൺ ഫുഡ് മാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ഏഴിന് സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മാത്യൂ, ട്രഷറർ കെ.എസ്.അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര, ജനറൽ സെക്രട്ടറിഎബ്രഹാം പരുവാനിക്കൽ, വൈസ് പ്രസിഡന്റ് ഷാജി മാത്യൂ, യൂണിറ്റ് ട്രഷറർ കെ.പി.തമ്പി, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |