പത്തനംതിട്ട : ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്) (ഫസ്റ്റ് എൻ.സി.എ ഹിന്ദു നാടാർ) (കാറ്റഗറി നം. 477/2019) തസ്തികയുടെ 2021 ഡിസംബർ നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 29ന് രാവിലെ 9.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകൾ, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സന്ദർശിക്കണം. ഫോൺ : 0468 2222665.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |