SignIn
Kerala Kaumudi Online
Saturday, 20 April 2024 1.39 AM IST

കോൺഗ്രസ് മാർച്ചിൽ സംഘർഷം

march

പത്തനംതിട്ട: മന്ത്രി വീണാജോർജിന്റെ ബിഷപ്പ് ഹൗസിന് സമീപമുള്ള ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ വൈകിട്ടാണ് സംഭവം. പൊലിസ് ടി.കെ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ മുന്നോട്ട് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇതോടെ പൊലീസുമായി ഉന്തും തളളുമായി. ഡി.സി. സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതിൽ പ്രതിഷേധിച്ച്‌ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. സി.പി.എം ക്രിമിനലുകളെ പേഴ്‌സണൽ സ്റ്റാഫിൽ തിരുകികയറ്റി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന മന്ത്രി വീണാജോർജ് മാപ്പ് പറയണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ആവശ്യപ്പെട്ടു. പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പി.മോഹൻരാജ്, ജോർജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി, അനീഷ് വരിക്കണ്ണാമല,എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, കെ.ജാസിംകുട്ടി, എം.സി.ഷെരീഫ്, എസ്.വി.പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്, സുനിൽ എസ്.ലാൽ, എം.എസ്.ലിജു, കെ.ജി.അനിത, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, കെ.എ.വർഗീസ്, വർഗീസ് മാത്യു, ജോമോൻ പുതുപ്പറമ്പിൽ, സജി അലക്‌സാണ്ടർ, പി.കെ.ഇക്ബാൽ, അജി അലക്‌സ്, അൻസർ മുഹമ്മദ്, അഫ്‌സൽ വി.ഷേക്ക്, ജോയൽ മുക്കരണത്ത്, ഷാനാവാസ് പെരിങ്ങമല, രജനി പ്രദീപ്, ജെയിംസ് കീക്കരിക്കാട്ട് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.