പത്തനംതിട്ട : ആൺകുട്ടികൾക്കുള്ള വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ അദ്ധ്യയന വർഷം പ്ലസ് വൺ ഹ്യുമാനിറ്റീസ് കോഴ്സിൽ പ്രവേശനം നേടുന്നതിന് കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കുറവുള്ളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റിൽ 70 ശതമാനം പട്ടികവർഗക്കാർക്കും 20 ശതമാനം പട്ടികജാതിക്കാർക്കും 10 ശതമാനം പൊതു വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി മറ്റ് പൊതുവിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തിൽ ഈ സീറ്റുകൾ പട്ടിക വർഗവിഭാഗക്കാർക്ക് മാറ്റി നൽകും. പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് പഠനത്തോടൊപ്പം ഹോസ്റ്റൽ സൗകര്യം, യൂണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോൺ : 04735 251153.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |