ചെങ്ങന്നൂർ : ഒരു വീട്ടിൽ ഒരു പ്ലാവെങ്കിലും എന്ന ലക്ഷ്യത്തോടെ ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ ചെങ്ങന്നൂർ വണ്ടിമല ക്ഷേത്രത്തിന് സമീപം കുട്ടൂസ് വില്ലയിൽ ഇന്ന് മുതൽ ചക്ക മഹോത്സവം സംഘടിപ്പിക്കും. ചക്ക, തേൻ, നെല്ലിക്ക എന്നിവയിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനവും പ്രദർശനവും നടക്കും. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്ക്, വിയറ്റ്നാം എർളി തുടങ്ങി ഓൾ സീസൺ പ്ലാവിൻ തൈകൾ, ആറു മാസം കൊണ്ട് കായ്ക്കുന്ന തായ്ലാൻഡ് അൾ സീസൺ , കാലാപാടി, ബനാറസ്, അൽഫോൺസ, നീലൻ തുടങ്ങിയ മാവിൻ തൈകൾ, ഗംഗാബോണ്ടം, മലേഷ്യൻ കുള്ളൻ തെങ്ങിൻ തൈകളും ലഭ്യമാകും. കാർഷിക വിളകളും പച്ചക്കറി, പൂച്ചെടി വിത്തുകളും സഞ്ജീകരിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ പ്രസിഡന്റ് വിജയകുമാർ അടൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി. മുരളീധരൻ അന്തിക്കാട്, രാജലക്ഷ്മി ആർ. കുറുപ്പ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |