പത്തനംതിട്ട : സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് ( എസ്.പി.സി ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മൂന്നുദിവസത്തെ ക്യാമ്പ് തൊട്ടക്കോണം ജി.എച്ച്.എസ്.എസിൽ തുടങ്ങി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ബാബു അദ്ധ്യക്ഷതവഹിച്ചു. അഡിഷണൽ എസ്.പി ടി.ബിജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാർ സന്ദേശംനൽകി. സ്കൂൾ പ്രിൻസിപ്പൽ ഡോ.എൻ.മായ, അടൂർ ഡിവൈ.എസ്.പി ആർ.ബിനു, പന്തളം പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, കൗൺസിലർ കെ.ആർ.വിജയകുമാർ,എസ്.പി.സി അഡിഷണൽ നോഡൽ ഓഫീസർ എസ്.ഐ ജി.സുരേഷ് കുമാർ, ശ്രീകുമാർ, ടി.എം.പ്രമോദ് കുമാർ, ഹെഡ്മാസ്റ്റർ പി.ഉദയൻ, സാബു ജി. വർഗീസ്, ബി.രാജിവ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |