SignIn
Kerala Kaumudi Online
Saturday, 20 April 2024 7.21 AM IST

വൈദ്യുതി ചാർജ് കൂട്ടി സർക്കാർ കൊള്ളയടിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

dcc
വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുമ്പഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: അന്യായമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുമ്പഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, ജി.ആർ.ബാലചന്ദ്രൻ, വി.സി.ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, എം.സി.ഗോപാലകൃഷ്ണപിള്ള, സണ്ണി കണ്ണമണ്ണിൽ, മീരാൻ വടക്കുപുറം, ജോസഫ് മാത്യു ചുണ്ടമണ്ണിൽ, സിനിലാൽ ആലുനിൽക്കുന്നതിൽ, എലിസബത്ത് രാജു, ബിന്ദു ജോർജ്ജ്, ശ്രീകുമാർ ചെറിയത്ത്, സദാശിവൻപിള്ള ചിറ്റടി, ജയിംസ് പരുത്തിയാനി, അനൂപ് കൊട്ടാരത്തിൽ, മോനി ജോർജ്ജ്, ജയ്‌സൺ പീടികയിൽ, മാത്യു എബ്രഹാം, സജു സാം, ലൂയിസ് വിനയൻ, ബിനോയ് വിശ്വം, ഉണ്ണി മുക്കുഴി, രാജേന്ദ്രൻ ആനശാരിക്കൽ, ഷേർളി കോശി തുടങ്ങിയവർ പ്രസംഗച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.