അടൂർ : രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ ഒ.ഐ.സി.സി യു.കെ ഘടകം പ്രതിഷേധം രേഖപ്പെടുത്തി. ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണറുടെ ഒാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിൽ ഒ.ഐ.സി.സി യു.കെ ഘടകം പ്രസിഡന്റ് കെ.കെ.മോഹൻദാസ്, ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോർജ്ജ്, നേതാക്കളായ അൾസഹാർ അലി, ജവഹർലാൽ, സുജു ഡാനിയേൽ, അപ്പാ ഗഫൂർ, സാജു മണക്കുഴി, അഷറഫ്, ബാബു പുറുഞ്ചു, തോമസ് ഫിലിപ്പ്, യഹിയാ അന്നശേരി, തോമസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രകടനമായി പ്രവർത്തകർ നെഹ്റു പ്രതിമയ്ക്ക് മുന്നിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |