SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.11 AM IST

അച്ചൻകോവിൽ - ചിറ്റാർ ഹൈവേ, മലയോരം കുതിക്കുന്നു

road
മലയോര ഹൈവേ ആയി വികസിപ്പിക്കുന്ന കോന്നി അച്ചൻകോവിൽ വനപാത

കോന്നി : ജില്ലയുടെ വികസനത്തിന് പുതിയ പ്രതീക്ഷകൾ നൽകുകയാണ് അച്ചൻകോവിൽ - പ്ലാപ്പള്ളി മലയോര ഹൈവേ. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡ് പുനർനിർമ്മിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ - കല്ലേലി - കോന്നി - തണ്ണിത്തോട് - ചിറ്റാർ പാതയുടെ ഭാഗമായി ഇതു പ്ലാപ്പള്ളി വരെയും നീളും. കൊല്ലം ജില്ലയിലെ അച്ചൻകോവിലും പത്തനംതിട്ട ജില്ലയിലെ മലയോര പഞ്ചായത്തുകളായ അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് എന്നിവിടങ്ങളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുക.

പാതയിലെ സീതത്തോട്, ഉറുമ്പിനി പാലങ്ങൾക്ക് വീതി കൂട്ടും. വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ റോഡിനും വീതികൂട്ടേണ്ടതുണ്ട്. അച്ചൻകോവിൽ - കല്ലേലി, തണ്ണിത്തോട് - ചിറ്റാർ ഭാഗങ്ങളിൽ റോഡ് വികസനത്തിന് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. അതിനു ശേഷമായിരിക്കും വനമേഖലയിലെ പണികൾ നടത്തുക. ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന പാതയുടെ ചുമതല കേരള സംസ്ഥാന റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി). വനേതര മേഖലയിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതു പൂർത്തിയാകുന്നതോടെ ടെൻഡർ നടപടികളിലേക്കു കടക്കാനാകും. അച്ചൻകോവിൽ മുതൽ കല്ലേലിക്കടവ് പാലം വരെ വനത്തിലൂടെയുള്ള പാത തകർന്ന നിലയിലാണ്. തണ്ണിത്തോട് – ചിറ്റാർ റോഡിലെ വനഭാഗത്തെ 1.6 കിലോമീറ്ററിൽ പൂട്ടുകട്ടയാണ് പാകിയിട്ടുള്ളത്.

ശബരിമല തീർത്ഥാടകർക്ക് പ്രയോജനം

തമിഴ്‌നാട്ടിൽ നിന്ന് ചെങ്കോട്ട വഴി വരുന്ന ശബരിമല തീർത്ഥാടകർക്ക് പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലെ തിരക്ക് ഒഴിവാക്കി മലയോര ഹൈവേയിലൂടെ പമ്പയിലെത്താം. തീർത്ഥാടകർ ഈ പാത പ്രയോജനപ്പെടുത്തിയാൽ നാൽപ്പത് കിലോമീറ്റർ ലാഭിക്കാനും കഴിയും. കോന്നി ഗവ.മെഡിക്കൽ കോളേജിലെത്തുന്നവർക്കും പാത പ്രയോജനപ്പെടും.

തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കുള്ള വാഹന ഗതാഗതം കൂടുതൽ എളുപ്പത്തിലാകുകയും ഇതുവഴി ചരക്കു ഗതാഗതം സുഗമമാകുകയും ചെയ്യും.

പണികൾ 3 റീച്ചുകളായി

1. തണ്ണിത്തോട് - ചിറ്റാർ : 5.9 കിലോമീറ്റർ

2. ഉറുമ്പിനി - വാലുപാറ : 3.80 കിലോമീറ്റർ

3. സീതത്തോട് പാലം

റോഡിന്റെ വീതി : 10 - 12 മീറ്റർ

ചെലവ് : 86 കോടി

അച്ചൻകോവിൽ, ചിറ്റാർ മലയോര ഹൈവേ ശബരിമല തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും പ്രയോജനപ്രദമായി മാറും. തമിഴ്നാട്ടിൽ നിന്ന് ജില്ലയിലേക്കുള്ള ചരക്ക് ഗതാഗതവും സുഗമമാകും.

കെ.യു.ജനീഷ്‌കുമാർ എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.