പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മിറ്റിയുടെ കലാകായിക വിഭാഗമായ പ്രോഗ്രസീവ് ആർട്സിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാതല ചെസ്, കാരംസ് മത്സരം നടത്തി. സ്പോർട്സ് കൗൺസിൽ ജില്ലാപ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.ബിനു അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി കെ.പി.പ്രസന്നകുമാർ, മാത്യു എം. അലക്സ്, യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ, കൺവീനർ പി.ബി.മധു നന്ദിയും രേഖപ്പെടുത്തി. ചെസ് മത്സരത്തിൽ പ്രദീപ്.എം (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ്, പറക്കോട്), ബിജു.സി (ഗ്രാമപഞ്ചായത്ത്, പെരിങ്ങര) എന്നിവർ ഒന്നുംരണ്ടും സ്ഥാനം നേടി. കാരംസ് മത്സരത്തിൽ അനീസ്.കെ (ജില്ലാ കൃഷി ഓഫീസ്, പത്തനംതിട്ട), ഗോപി.കെ.കെ (സർക്കാർ അതിഥി മന്ദിരം പത്തനംതിട്ട) എന്നിവർ ഒന്നാംസ്ഥാനവും പി.ജി.ശ്രീരാജ് (സ്റ്റേറ്റ് ഓഡിറ്റ് ഓഫീസ്, തിരുവല്ല), കെ.സജികുമാർ (പോളിടെക്നിക്ക് വെച്ചൂച്ചിറ) എന്നിവർ രണ്ടാംസ്ഥാനവും നേടി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി. സുരേഷ് കുമാർ സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |