മല്ലപ്പളളി: വൈദ്യുതി ചാർജ് വർദ്ധവിനെതിരെയും പഞ്ചായത്തിൽ മുന്നറിയിപ്പുകളില്ലാതെ വൈദ്യുതി വിതരണം തടസപ്പെടുന്നതിൽ പ്രതിഷേധിച്ച് കോട്ടാങ്ങൽ മണ്ഡലം യുഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്പ്പൂര് വൈദ്യുതി ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി റിങ്കുചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പി.കെ.സക്കിർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ജി.സതീഷ് ബാബു, കൺവീനർ ഒ.എൻ, സോമശേഖരപണിക്കർ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസഫ് ജോൺ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം എ.ജി സദാശിവൻ, ഡി.സി.സി അംഗം എം.കെ.എം ഹനീഫ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ, ഉനൈസ് ഊട്ടുകുളം,കെ.എം.എം.സലീം,സുജിത് കണ്ണാടി, ജോയിജോൺ,ബി.സുരേഷ് കുമാർ, ഷംസുദ്ദീൻ സുലൈമാൻ, അസിസ് ചുങ്കപ്പാറ, ജോൺസൺ ഈറയക്കൽ,ജോസി ഇലഞ്ഞിപുറം, തേജസ് കുമ്പുളുവേലി, ജോളി ജോസഫ്, സാബുമരുതേൻ കുന്നേൽ വി.ടി.ചാക്കോ, ജോസ് കുന്നുപുറം, കുഞ്ഞുമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |