അടൂർ: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും സംവാദവും നടത്തി. ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. പു.ക.സ പ്രസിഡന്റ് ഡൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.വാസുദേവൻ , ഡോ.അടൂർ പി. സുദർശനൻ ,ആന്റണി പഴകുളം, അനിൽ സി.പള്ളിക്കൽ ,അനിൽകുമാർ ,ബാബുജോൺ ,സുനിൽ മൂലയിൽ, സുജിത സാദത്ത് ,സുമ നരേന്ദ്ര, പ്രകാശ് ,ശിവരാജൻ , എസ്. ശിവ പ്രസാദ്, ഓമനക്കുട്ടൻ ,രാജേന്ദ്രൻ ,സതീഷ് പറക്കോട് ,എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |