പത്തനംതിട്ട : കെ.എസ്.യു സമ്പൂർണ്ണ ജില്ലാ സമ്മേളനം ആഗസ്റ്റ് 5,6,7 തീയതികളിൽ കോഴഞ്ചേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കെ.എസ്.യു യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഗസ്റ്റ് മൂന്നിന് പതാകദിനം ആചരിക്കും. നാലിന് എല്ലാ മണ്ഡലത്തിലും വിളംബരംജാഥ നടക്കും. അഞ്ചിന് ജില്ലയുടെ നാല് ഭാഗത്ത് നിന്നും ആരംഭിക്കുന്ന ജാഥകൾ വൈകുന്നേരം നാലിന് കോഴഞ്ചേരിയിൽ എത്തും. ജാഥയുടെ സംഗമം കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം.അഭിജിത്ത് ഉദ്ടനം ചെയ്യും. ആറിന് വൈകിട്ട് മൂന്നിന് മാരാമണ്ണിൽ നിന്ന് സമ്മേളന നഗറിലേക്ക് റാലി ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പ്രൊഫ.പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി പ്രതിഭകളെ ആദരിക്കും. സമ്മേളനശേഷം കലാസന്ധ്യ. ഏഴിന് രാവിലെ 9.30ന് വണ്ടിേപ്പട്ട തേവർവേലിൽ കുടുംബയോഗത്തിന്റെ കെട്ടിടത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വ .ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് പൂർവകാല കെ.എസ്.യു സംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സി.ആർ.മഹേഷ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും .
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അനീഷ് വരിക്കണ്ണാമല, ജനറൽ കൺവീനർ അൻസർ മുഹമ്മദ്, ആഘോഷ് വി. സുരേഷ്, അലൻ ജിയോ മൈക്കിൾ എന്നിവർ പെങ്കടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |