റാന്നി : കാണാതായ വിദ്യാർത്ഥികളെ പത്തനംതിട്ടയിൽ കണ്ടെത്തി. പെരുനാട് മാടമൺ സ്വദേശി ഷാരോൺ, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച കാണാതായത്. ഇന്നലെ രാവിലെ 8.30ന് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് ഇവരെ കണ്ടത്.
ശ്രീശാന്ത് പ്ലസ് വണിനും ഷാരോൺ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. മറ്റൊരു സുഹൃത്തിനെയും കൂട്ടി അത്തിക്കയത്തുള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ ഇരുവരും ചെന്നിരുന്നു. വൈകിട്ട് ആറു മണിയോടെ മൂന്നുപേരും അവിടെ നിന്ന് ഇറങ്ങി. മൂന്നാമൻ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ, ഷാരോണും ശ്രീശാന്തും വീടുകളിൽ പോയില്ല.
രാത്രിയായിട്ടും കുട്ടികൾ വീടുകളിൽ ചെല്ലാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ഇരുവരെയും റാന്നി, പത്തനംതിട്ട കോടതികളിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |