പത്തനംതിട്ട : സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസനവകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി പ്രകാരം ജില്ലയിലെ ഗവൺമെന്റ്/എയ്ഡഡ്/ടെക്നിക്കൽ/കേന്ദ്രിയവിദ്യാലയം /സ്പെഷ്യൽസ്കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ, ജാതിസർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (ഒരുലക്ഷംരൂപവരെ), വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, കൈവശാവകാശ / ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വീട് 800 ചതുരശ്ര അടിയിൽ താഴെയുള്ളവർ ബാങ്ക് പാസ് ബുക്ക് പകർപ്പുകളും സഹിതം ആഗസ്റ്റ് അഞ്ചിനകം കോയിപ്രം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |