റാന്നി : ഇന്നലെ പകൽ മഴയുടെ ശക്തി അല്പം കുറഞ്ഞതിനാൽ പമ്പയിലെ ജലനിരപ്പിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളം കയറി മൂടപ്പെട്ട മുക്കം, അരയാഞ്ഞലിമൺ കോസ്വേകളിൽ നിന്ന് വെള്ളമിറങ്ങിയത് പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമായി. കഴിഞ്ഞദിവസം രാത്രി വലിയ തോതിൽ ജലനിരപ്പ് ഉയർന്നത് റാന്നി മേഖലയിലാകെ ആശങ്ക പരാതിയിരുന്നു. രണ്ടു പ്രളയങ്ങൾ കണ്ട റാന്നിക്കാർക്ക് ഏതാണ്ട് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സന്ധ്യയോടെ ഉയരാൻ തുടങ്ങിയ ജലനിരപ്പ് ഏതാണ്ട് പുലർച്ചെയാണ് നേരിയതോതിൽ താഴാൻ തുടങ്ങിയത്. നേരം വെളുത്തപ്പോഴേക്കും അപകടനിലയിൽ നിന്ന് വെള്ളത്തിൻറെ അളവ് താഴെ എത്തിയതോടെ ജനങ്ങൾക്ക് ആശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |