റാന്നി : അറയാഞ്ഞിലിമണ്ണിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ സന്ദർശിച്ചു. ആവശ്യസൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് വേണ്ട നിർദേശം നൽകി. വീടുകൾക്ക് പിന്നിലെ മൺതിട്ട ഇടിഞ്ഞ് ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് 12 പേര് അടങ്ങുന്ന കുടുംബങ്ങളെ അറയാഞ്ഞിലിമൺ ഗവൺമെന്റ് എൽ.പി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചത്. റാന്നി വനമേഖലയിൽ മഴ കുറഞ്ഞതും പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നതും ആശ്വാസമായിട്ടുണ്ട്. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നതാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |