തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവല്ല- അമ്പലപ്പുഴ- ആലപ്പുഴ ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി നിറുത്തിവച്ചു. തിരുവല്ല- അമ്പലപ്പുഴ റോഡിൽ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയർന്നതിനാലാണ് ഇന്നലെ രാവിലെ മുതൽ ബസ് സർവീസുകൾ നിറുത്തിവച്ചത്. റോഡിന്റെ ചിലഭാഗങ്ങളിൽ മൂന്നടിയോളം ജലനിരപ്പുയർന്നു. മണിമലയാറിന് സമീപത്തെ അര കിലോമീറ്ററോളം ദൂരത്തിലാണ് വെള്ളമുയർന്നത്. തിരുവല്ല ഭാഗത്തുനിന്ന് കായംകുളം റൂട്ടിലേക്കുള്ള ബസുകൾ മാത്രമാണ് സർവീസ് നടത്തുക. എടത്വാ ഭാഗത്തു നിന്നുള്ള ബസുകൾ ചക്കുളത്തുകാവ് ജംഗ്ഷൻ വരെ സർവീസ് നടത്തും. എടത്വാ - ഹരിപ്പാട് റൂട്ടിൽ വെള്ളം കയറിയതിനാൽ ഹരിപ്പാട് റൂട്ടിലൂടെയുള്ള സർവീസുകളും ഇന്നലെ രാവിലെ മുതൽ നിറുത്തിവച്ചു. ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വീയപുരം വരെ സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |