അടൂർ : കേരള പൊലീസ് അസോസിയേഷന്റേയും പൊലീസ് പെൻഷനേഴ്സ് അസോസിയേഷന്റേയും സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കെ.ജെ.ജോർജ്ജ് ഫ്രാൻസിസിന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് അടൂർ ടൂറിസ്റ്റ് ഹോമിൽ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പന്തളം സർക്കിൾ ഇൻസ്പെക്ടർ ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ശ്രീകുമാർ ചെമ്പകശ്ശേരിൽ, സംസ്ഥാന കമ്മിറ്റിയംഗം ശശീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് കുളക്കട രാജീവ്,ജില്ലാ ജോയിന്റ് സെക്രട്ടറി ഏഴംകുളം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |