പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന പഞ്ചദിന പദയാത്രയ്ക്ക് മുന്നോടിയായി ഇലന്തൂർ ഗാന്ധി സ്മൃതിമണ്ഡപത്തിൽ സ്മൃതിസംഗമവും പുഷ്പാർച്ചനയും നടന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, പി.മോഹൻരാജ്, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി, അനിൽ തോമസ്, റോബിൻ പീറ്റർ, എ.ഷംസുദ്ദീൻ, മാത്യു കുളത്തുങ്കൽ, കെ.കെ.റോയ്സൺ, സാമുവൽ കിഴക്കുപുറം, സുനിൽ.എസ്.ലാൽ, കെ.ജാസിംകുട്ടി, ഹരികുമാർ പൂതങ്കര, റോജിപോൾ ഡാനിയേൽ, ജെറി മാത്യു സാം, സജി കൊട്ടയ്ക്കാട്, വി.ആർ.സോജി, നഹാസ് പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |