SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.55 PM IST

ത്രിവർണ പതാകകൾ ഒരുക്കി​ കുടുംബശ്രീ

12-flag

പന്തളം : സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലയിലെ വീടുകളിൽ ഉയർത്താനുള്ള പതാകകൾ കുടുംബശ്രീ പ്രവർത്തകരുടെ കൈകളാൽ തയ്യാറാകുകയാണ്. പന്തളത്ത് മുളമ്പുഴയുള്ള നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസ് ആണ് പതാകകൾ തയ്യാറാക്കി നൽകുന്നത്. 10 അംഗങ്ങൾ രാപകലില്ലാതെ പണി​യെടുക്കുന്നു. പ്രസിഡന്റ് ജയലക്ഷ്മി, സെക്രട്ടറി സുജ, എന്നിവരുടെ മേൽനോട്ടത്തിലാണ് പതാകകൾ തയ്യാറാക്കുന്നത്. ജില്ലയിൽ കുടുംബശ്രീ ഉൾപ്പെടെ ഒന്നരലക്ഷം ത്രിവർണ പതാകകളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്. കേന്ദ്രസർക്കാരിന്റെ 'ഹർ ഘർ തിരംഗ' പ്രചാരണ പരിപാടിയുടെ ഭാഗമാണ് പതാക നിർമ്മാണം. 13 മുതൽ 15 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്താൻ സർക്കാർ നിർദേശമുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള 40 തയ്യൽ യൂണിറ്റുകളിലും മൂന്ന് അപ്പാരൽ പാർക്കുകളിലുമായി 360 അംഗങ്ങളാണ് പതാക നി​ർമ്മി​ക്കുന്നത്. ഒരു സി.ഡി.എസ് ചുരുങ്ങിയത് 1500 പതാകകൾ തയ്യാറാക്കും. സ്‌കൂളുകളിലേക്കാവശ്യമായ പതാകകളുടെ എണ്ണം അധികൃതർ ഡി.ഡി.ഇ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. വീടുകളിലേക്കുള്ളവ അയൽക്കൂട്ടങ്ങൾ വഴിയും സി.ഡി.എസ് വഴിയും വി​തരണം ചെയ്യും. പോളിസ്റ്റർ മിക്‌സ് തുണിയിൽ തയ്യാറാക്കുന്ന പതാകയ്ക്ക് 28 രൂപയാണ് വില. ഇരുപത് ഇഞ്ച് വീതിയിലും മുപ്പത് ഇഞ്ച് നീളത്തിലുമാണ് പതാകയുടെ നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.