ചെങ്ങന്നൂർ: ജി.എസ്.ടി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ചെങ്ങന്നൂർ ഹെഡ് പോസ്റ്റോഫീസിലേക്കു മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ സമിതി ഏരിയ കമ്മിറ്റി രക്ഷാധികാരി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.മുരുകേശ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സതീഷ് നായർ, സുനു തുരുത്തിക്കാട്, ബി.ഷാജിലാൽ, എം.ജെ. സണ്ണി, സജി പാറപ്പുറം, പ്രമോദ് അമ്പാടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |