പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കുമരകം ടൂറിസം സർവീസ് 28 മുതൽ. കുമരകത്ത് കായലിൽ ഹൗസ് ബോട്ടിലെ ഉല്ലാസയാത്ര ഉൾപ്പെടുന്നതാണ് ടൂറിസം പാക്കേജ്. ഒരാൾക്ക് ടിക്കറ്റ് ചാർജടക്കം 1050 രൂപയാണ് നിരക്ക്. ഭക്ഷണവും ഇതിൽ ഉൾപ്പെടും. രാവിലെ ഏഴിന് പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിക്കും. പതിനൊന്ന് മുതൽ വൈകിട്ട് അഞ്ച് വരെ ഹൗസ് ബോട്ടിൽ കായൽ സൗന്ദര്യം ആസ്വദിക്കാം. ടൂറിസം വകുപ്പാണ് ഹൗസ് ബോട്ട് ഏർപ്പെടുത്തുന്നത്. കെ.എസ്.ആർ.ടി.സിക്ക് സൗജന്യ നിരക്കിൽ ഹൗസ് ബോട്ട് നൽകും.
രാത്രി ഒൻപത് മണിയോടെ ബസ് പത്തനംതിട്ടയിൽ മടങ്ങിയെത്തും. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടത്തെ ലഘു ഭക്ഷണവും കെ.എസ്.ആർ.ടി.സി വക.ഫോൺ- 9847042507.
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവിക്ക് ഒരു സർവീസിന് കൂടി വനം വകുപ്പ് അനുമതി നൽകി. പുലർച്ചെ 5.30ന് സർവീസ് തുടങ്ങും. പതിനൊന്നരയ്ക്ക് ഗവിയിലെത്തും. പന്ത്രണ്ടരയ്ക്ക് പത്തനംതിട്ടയിലേക്ക് തിരിക്കും. പുതിയ സർവീസ് അടുത്തയാഴ്ച ആരംഭിക്കും. നിലവിൽ രാവിലെ 6.30 നും ഉച്ചയ്ക്ക് ഒരു മണിക്കുമാണ് സർവീസുള്ളത്. ഗവി - തേക്കടി ടൂറിസം പാക്കേജിന് കെ.എസ്.ആർ.ടി.സി അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |