SignIn
Kerala Kaumudi Online
Saturday, 20 April 2024 9.19 AM IST

ഒ.ആർ.സി പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ വകുപ്പ് (

c

പത്തനംതിട്ട : ഒവർ റെസ്പോൺസബിലിറ്റി ടു ചിൽഡ്രൻ ( ഒ.ആർ.സി) പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ വകുപ്പ്. കുട്ടികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് രക്ഷിതാക്കളെയും അദ്ധ്യാപകരെയും സമൂഹത്തെയും പ്രാപ്തരാക്കി കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഒ.ആർ.സി. വനിതാ ശിശുവികസന വകുപ്പ് വിവിധ വകുപ്പുകളുമായി യോജിച്ച് സ്കൂളുകൾ വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. ജില്ലയിൽ ഇതുവരെ 23 സ്കൂളുകളിൽ മാത്രമാണ് പദ്ധതിയുള്ളത്.

പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ

  • ആശ്വാസകരമല്ലാത്ത സ്വഭാവവ്യതിയാനം സംഭവിച്ച കുട്ടികൾക്ക് കൗൺസലിംഗും വിദഗ്ദ്ധപരിചരണവും നൽകി മുഖ്യധാരയിലേക്ക് എത്തിക്കുക.
  • കുട്ടികൾക്കായി ജീവിത നൈപുണി ലൈഫ് സ്‌കിൽ വിദ്യാഭ്യാസം നൽകുക.
  • കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുക
  • വിദഗ്ദ്ധരുടെ സേവനം ഉറപ്പുവരുത്തുക
  • അനാരോഗ്യകരമായ പ്രവർത്തനങ്ങളിൽ നിന്നും സാമൂഹ്യ വിരുദ്ധമായ സാഹചര്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക
  • രക്ഷാകർതൃ അദ്ധ്യാപക പരിശീലനം
  • പ്രത്യേക പരിശീലനം ആവശ്യമുള്ളവർക്ക് സംരക്ഷണം

" കുട്ടികൾക്കാവശ്യമായ സംരക്ഷണം ഉറപ്പാക്കാനായി സ്കൂളുകൾ വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഒ.ആർ.സി പദ്ധതി. ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. "

നിത ദാസ്

ജില്ലാ ശിശു സംരക്ഷണ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.