റാന്നി: കേന്ദ്രസർക്കാരിന്റെ തെറ്റായ ഔഷധനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് റാന്നി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി പെരുമ്പുഴയിൽ പ്രതിഷേധ ധർണ നടത്തി.മേഖലാ പ്രസിഡന്റ് ഉഷാകെ. പുതുമന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജയൻ ചിറ്റാർ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലിൽ വിശദീകരണം നടത്തി. വി.എം പ്രകാശ്, സോമനാഥൻ , ബൻസി സഖറിയ, ഗോപകുമാർ കാട്ടൂർ , പി.എൻ.വി.ധരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |