അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലംഗം അജി ചരുവിള ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡന്റ് ഷമീർ.എൻ അദ്ധ്യക്ഷതവഹിച്ചു.ബാലവേദി സെക്രട്ടറി ഷാഹിദ് അൻവർ, വനിതാവേദി കൺവീനർ വി.എസ്.വിദ്യ, ഹരികൃഷ്ണൻ, ബിനിൽ വർഗീസ് , പഴകുളം ആന്റണിഎന്നിവർ പ്രസംഗിച്ചു. ക്വിറ്റ് ഇന്ത്യാദിന പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച റസൂൽ എം, ശിവാനി ആർ, ശ്രീശങ്കർ എന്നിവർക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സമിതിയംഗം എസ്.അൻവർഷ സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |