അടൂർ : പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അടൂരിലുള്ള കോപ്മാർട്ടിന്റെ ഹൈപ്പർമാർക്കറ്റിന്റെ ഒന്നാം വാർഷികവും സഹകരണ ഓണവിപണിയും ആരംഭിച്ചു. ഇന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള വിപണിയിൽ നിന്ന് 500 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കിട്ട് എല്ലാദിവസവും സമ്മാനങ്ങൾ നൽകും. ഒക്ടോബർ 31ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ ഒരു പവൻ സ്വർണ്ണം, എൽ. ഇ. ഡി ടി. വി, ഫ്രിഡ്ജ്, തുടങ്ങിയ സമ്മാനങ്ങളും നൽകും. നഗരസഭാ ചെയർമാൻ ഡി. സജി വിപണി ഉദ്ഘാടനം ചെയ്തു. സമ്മാന കൂപ്പണിന്റെ വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ബി. ഹർഷകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് കളീക്കൽ, സഹകരണ പെൻഷൻ ബോർഡ് മെമ്പർ അഡ്വ. എസ്. മനോജ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ. അനിൽ, വൈസ് പ്രസിഡന്റ് പി. വി. രാജേഷ്, ഭരണസമിതിയംഗങ്ങളായ ദിവ്യ റെജി മുഹമ്മദ്, സന്തോഷ് കുമാർ,മോഹനൻ നായർ, സണ്ണി വർഗീസ്, കെ സന്തോഷ്, സെക്രട്ടറി ജി. എസ്. രാജശ്രീ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |