SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.56 PM IST

കെട്ടിടം ഉദ്ഘാടനം

snehalayam-

കോന്നി: ഇ.എം.എസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹാലയത്തിന്റെ രണ്ടാംനില കെട്ടിടം മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ഇ.എം.എസ്‌ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. കെട്ടിടം പണികഴിപ്പിച്ചു നൽകിയ കായംകുളം ഗോവിന്ദ മുട്ടം ഗ്യാലക്സി ഹോംസ്കൂൾ ചെയർമാൻ എൻ.സുനിൽകുമാറിനെ പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു ആദരിച്ചു .സഹായങ്ങൾ നൽകിയ മല്ലേലി ശ്രീധരൻ നായർ, ബിലിവേഴ്സ് ഹോസ്പിറ്റൽ മാനേജർ റവ. സജു തോമസ്, കെ ജെ തോമസ് ,ഡി.മനോഹരൻ , ഡോ.ഡാനിഷ് എന്നിവരെയും ആദരിച്ചു. പ്രവാസികൾ നൽകിയ രോഗികൾക്കുള്ള ഉപകരണങ്ങൾ ഷാബു കോന്നിയിൽ നിന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി പുതിയ രോഗികളെ പരിചരണത്തിനായി സ്വീകരിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ രോഗികൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വർഗീസ് ബേബി, തുളസീമണിയമ്മ, റവ. ജിജി തോമസ്, സൊസൈറ്റി സെക്രട്ടറി കെ.എസ്.ശശികുമാർ, സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ കെ.ആർ.സോമനാഥൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.