SignIn
Kerala Kaumudi Online
Saturday, 20 April 2024 2.19 AM IST

മലയാലപ്പുഴ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം, ഉദ്ഘാടനം ഇന്ന്

20-malayalapuzha-ps

പത്തനംതിട്ട : അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മലയാലപ്പുഴ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3.30 ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്ന പഴയ കെട്ടിടത്തിന് സമീപം മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന പത്തര സെന്റ് വസ്തുവിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിച്ചത്. 2016 ജനുവരി 16നാണ് മലയാലപ്പുഴയിൽ പൊലീസ് സ്റ്റേഷൻ തുടങ്ങിയത്. 2019 ഡിസംബർ 12 നാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്. 2018 ലെ സ്റ്റേറ്റ് പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം നടത്തിയത്. മലയാലപ്പുഴ പഞ്ചായത്ത് മുഴുവനും, വടശേരിക്കര പഞ്ചായത്തിന്റെ 6 വാർഡുകളും മൈലപ്ര പഞ്ചായത്തിന്റെ ഒരു വാർഡും ഉൾപ്പെടുന്നതാണ് സ്റ്റേഷന്റെ അധികാരപരിധി.

പുതിയ കെട്ടിടത്തിൽ

നൂതന സൗകര്യങ്ങളോടുകൂടിയ എസ്.എച്ച്.ഒയുടെ മുറി, എസ്.ഐമാരുടെ മുറി, പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി, റിസപ്ഷൻ, സന്ദർശകർക്കുള്ള സ്ഥലം, റൈറ്റർമാർക്കുള്ള മുറി, തൊണ്ടി റൂം, ക്രൈം വിംഗ്, സി.സി.ടി.എൻ എസ് മുറി, ബെൽ ഒഫ് ആംസ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുള്ള ലോക്ക് അപ്പ്

നിർമ്മാണ ചെലവ് 97 ലക്ഷം

വിസ്തീർണം 4466 സ്‌ക്വയർ ഫീറ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.