SignIn
Kerala Kaumudi Online
Friday, 19 April 2024 5.59 PM IST

ആരോഗ്യ സെമിനാറും ആയുർവേദ മെഡിക്കൽ ക്യാമ്പും

medical

ചെങ്ങന്നൂർ: ലയൺസ് ക്ലബ്, നഗരസഭ 23ാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി, കുടുംബശ്രീ എ.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ ഇന്ദുകാന്തം ആയുർവേദ ആശുപത്രി ആൻഡ് പഞ്ചകർമ്മ സെന്റർ, നഗരസഭ ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ സെമിനാറും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. നഗരസഭാ ചെയർ പേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സെമിനാറിൽ റിട്ട. ഡി.എം.ഒ ഡോ. എ.പി. ശ്രീകുമാർ, നഗരസഭാ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ആഷിഷ് പോൾ എന്നിവർ ക്ലാസ്സുകളെടുത്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.ആർ.സദാശിവൻ നായർ, സെകട്ടറി എസ്.ഗോപിനാഥൻ, ട്രഷറർ കെ.ജെ.തോമസ്, മുൻ ഡിസ്ടിക്ട് ഗവർണ്ണർ ജി. വേണുകുമാർ, സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.എസ്. രമ്യ, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.മോഹനകുമാർ, വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് ഷാജി ജോൺ കരിങ്ങാട്ടിൽ, ആശാ പ്രവർത്തക രമണി വിഷ്ണു, കുടുംബശ്രീ എ.ഡി.എസ്. ചെയർപേഴ്‌സൺ ടി.കെ.പുഷ്പ, എസ്.സി. പ്രമോട്ടർ ചിഞ്ചുലാൽ, ഷീലാ രാമചന്ദ്രൻ, പി.മാല എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.