മല്ലപ്പള്ളി : കനത്ത മഴയെത്തുടർന്ന് വെണ്ണിക്കുളം ടൗണിലെ 20 ഓളം വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. തടിയൂർ - വെണ്ണിക്കുളം റോഡിൽ വെള്ളം കയറി. എഴുമറ്റൂർ സ്വദേശി പുല്ലോലിൽ സുനിൽ കുമാറിന്റെ കാർ വെള്ളത്തിൽ അകപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ കരക്കുകയറ്റി. മലവെള്ളപ്പാച്ചിലിൽ ഗതാഗതം തടസപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പിൽ 63 പേർ
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലായി രണ്ടു വീതം ആകെ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 17 കുടുംബങ്ങളിലെ 63 പേരാണ് നാലു ക്യാമ്പുകളിലായി കഴിയുന്നത്.
കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 41 പേരും മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി ആറു കുടുംബങ്ങളിലെ 22 പേരും കഴിയുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ രണ്ടു വീതവും കോന്നി താലൂക്കിൽ ഒന്നും ഉൾപ്പെടെ ആകെ അഞ്ചു വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |