പത്തനംതിട്ട: ഭാരത് ജോഡോ യാത്രയുടെ പ്രവർത്തനങ്ങളെപ്പറ്റി അവലോകനം നടത്തുന്നതിന് മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ഭാരത് ജോഡോ യാത്രയുടെ നിയോജക മണ്ഡലം കോഓർഡിനേറ്റർമാർ എന്നിവരുടെ യോഗം നാളെ രാവിലെ 10 ന് പത്തനംതിട്ട ഡി.സി.സി ഓഫീസിൽ കൂടും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |