കോന്നി: തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) എസ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലേലി എസ്റ്റേറ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. റജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, കെ.പി.ശിവദാസ്, പളനി സ്വാമി, അജിത്, ജോസ് തോമസ്, അനിൽകുമാർ, മണികണ്ഠൻ, പി.സിന്ധു എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |