പത്തനംതിട്ട : കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിച്ച കർഷകമിത്ര ഇക്കോഷോപ്പിന്റെ ഉദ്ഘാടനം ഇടത്തിട്ട ജംഗ്ഷനു സമീപം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
കെ.എഫ്.പി.സി ചെയർമാൻ എ.എൻ.സലിം അദ്ധ്യക്ഷതവഹിച്ചു. പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ബീനാപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞന്നാമ്മ കുഞ്ഞ്, ആർ.ബി.രാജീവ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, എ.വിപിൻകുമാർ, സി.പ്രകാശ്, രതീദേവി, പി.എസ്.രാജു, ലിസി റോബിൻസ്, ജി.അനിരുദ്ധൻ, ജോയിസി കെ.കോശി, റോഷൻ ജോർജ്, എസ്.ആദില തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |