റാന്നി : പെരുനാട്ടിൽ പേവിഷ ബാധയേറ്റ് വിദ്യാർത്ഥി മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിൽ പെരുനാട് സി.എച്ച്.സി ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. പെരുനാട് ഏരിയ കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ സെക്രട്ടറിമാരായ അഡ്വ.ഷൈൻ ജി.കുറുപ്പ്, മഞ്ജു പ്രമോദ്, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് തെക്കുംമല, ജനറൽ സെക്രട്ടറി വിനോദ് മന്ദിരം, അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ, അരുൺ അനിരുദ്ധൻ, അനീഷ് നായർ, വിനോദ് എം.എസ്, വസന്താസുരേഷ്, മോഹനൻ മാടമൺ, മഞ്ജുള ഹരി, സിബി മന്ദിരം എന്നിവർ പങ്കെടുത്തു.
ആരോഗ്യമന്ത്രി മറുപടി നൽകണം : കെ.സുരേന്ദ്രൻ
പത്തനംതിട്ട : സംസ്ഥാനത്തെ പേവിഷ പ്രതിരോധ കുത്തിവയ്പുകളിലെ പാളിച്ചകൾക്ക് ആരോഗ്യമന്ത്രി മറുപടി നൽകണമെന്നും അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പെരുനാട്ടിൽ പേവിഷ ബാധയേറ്റ് മരിച്ച അഭിരാമിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ്, ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, സെക്രട്ടറിമാരായ അഡ്വ.ഷൈൻ ജി കുറുപ്പ്, മഞ്ജു പ്രമോദ്, ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് തെക്കുംമല, ജനറൽ സെക്രട്ടറി വിനോദ് മന്ദിരം, അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ, വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ, അനീഷ് നായർ, സോമസുന്ദരൻ പിള്ള, വിനോദ് എം.എസ്, വസന്താസുരേഷ്, മോഹനൻ മാടമൺ, മഞ്ജുള ഹരി, സിബി മന്ദിരം എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |