അടൂർ : പൂവർഗങ്ങൾകൊണ്ട് പൂക്കളവും പച്ചക്കറികൾ കൊണ്ട് ഒാണവിഭവവും ഒരുക്കുന്ന നാട്ടിൽ ചക്കവിഭവങ്ങൾക്കൊണ്ട് മാത്രം പൂക്കളവും സദ്യയും ഒരുക്കി ഒരു ആഘോഷം. ഏഴംകുളം പാലമുക്ക് വട്ടമുരുപ്പിൽ പ്രവർത്തനം ആരംഭിക്കുന്ന ചക്കയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്റ്റാർ ജാക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷവും ഓണസദ്യയുംഏറെ ആസ്വാദ്യകരമായി. ചക്ക എരിശ്ശേരി, ചക്ക അവിയൽ, ഇടി ചക്കത്തോരൻ, പ്ലാവിലത്തോരൻ, ചക്ക ഉപ്പേരി, ചക്ക വേവിച്ചത്, ചക്ക അച്ചാർ, ചക്കക്കുരു തോരൻ, മെഴുക്കുപുരട്ടി, ചക്ക അവിയൽ, ചക്ക പപ്പടം , ചക്ക ഹൽവ, ചക്ക പായസം തുടങ്ങിയ നിരവധി വിഭവങ്ങളാണ് ഓണസദ്യയിൽ വിളമ്പിയത്. ഓണാഘോഷവും സദ്യയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, അടൂർ നഗരസഭാചെയർമാൻ ഡി.സജി, ഏഴംകുളംപഞ്ചായത്ത് അംഗം ബാബു ജോൺ, സ്റ്റാർ ജാക്കിന്റെ ഡയറക്ടർ തങ്കച്ചൻ യോഹന്നാൻ എന്നിവർ പങ്കെടുത്തു. ചക്കച്ചുള, ചക്കക്കുരു, ചക്കച്ചുവണി, ചക്കകൂഞ്ഞ്, പ്ളാവില എന്നിവ കൊണ്ട് ഉണ്ടാക്കിയ അത്തപ്പൂക്കളവും വ്യത്യസ്ഥമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |