മല്ലപ്പള്ളി: കെ.പി.എം.എസ് മല്ലപ്പള്ളി താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു.സാംസ്കാരിക ഘോഷയാത്രയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.. യൂണി പ്രസിഡന്റ് കെ.പി രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജേഷ് കുമാർ, ഗീതാ കുര്യാക്കോസ്, , അഡ്വ .സുധീഷ് വെൺപാല, മനോജ് കുമാരസ്വാമി ,ഒ.പി.ശശി, രജീഷ് പെരുംമ്പട്ടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |