റാന്നി : വടശേരിക്കര ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനിയർ തസ്തികതയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം 15ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. യോഗ്യത : എൻജിനിയറിംഗ് ബിരുദം (അഗ്രികൾച്ചർ/ സിവിൽ) അഗ്രികൾച്ചറൽ ബിരുദധാരികൾക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള ഓവർസീയർ ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ : 0473 5 252 029.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |