SignIn
Kerala Kaumudi Online
Thursday, 25 April 2024 10.44 PM IST

വീരശൈവ മഹാസഭ ഓണാഘോഷവും കുടുംബ സംഗമവും

besawva

പന്തളം : ഓൾ ഇന്ത്യ വീരശൈവ മഹാസഭ പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ സാംസ്‌കാരിക സമ്മേളനവും ഓണാഘോഷവും കുടുംബസംഗമവും നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മങ്ങാരം എൻ.എസ്.എസ് കരയോഗം ഹാളിലാണ് സമ്മേളനം. രാവിലെ 8.30ന് ശാഖാ പ്രസിഡന്റ് പി.പി.രാജൻപിള്ള പതാക ഉയർത്തും. 8.45ന് പത്തനംതിട്ട കതോലിക്കേറ്റ് കോളേജ് അദ്ധ്യാപിക എം.മോനിഷ ബസവേശ്വര പ്രഭാഷണം നടത്തും. 9.30ന് സാംസ്‌കാരിക സമ്മേളനം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഓണാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കുടുംബസംഗമം ആന്റോ ആന്റണി എം.പിയും ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എം.എൽ.എ പ്രതിഭകളെ ആദരിക്കും.
ആഘോഷ കമ്മിറ്റി പ്രസിഡന്റ് രാജേഷ്.ജി അദ്ധ്യക്ഷതവഹിക്കും.

സഭസംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോൻ ആമുഖപ്രഭാഷണം നടത്തും. പന്തളം നഗരസഭാദ്ധ്യക്ഷ സുശീലാസന്തോഷ്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
ഗാനമേള, ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് സുനിൽ വിശ്വം നയിക്കുന്ന പാട്ടുകളം, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള സമുദായ നേതാക്കളും അംഗങ്ങളും പങ്കെടുക്കുമെന്ന് ചെയർമാൻ രാജൻ പി.പി, പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ബിന്ദുമോൾ, ട്രഷറർ അനിത കെ.എസ്, കൺവീനർ സുരേഷ് കുമാർ.എൻ, കമ്മിറ്റിയംഗങ്ങളായ സനിൽകുമാർ.കെ.എസ്, സ്മിത കെ.എസ്, ഉഷാഗോപാലകൃഷ്ണൻ, ശ്രീലത ഉണ്ണി എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.