SignIn
Kerala Kaumudi Online
Saturday, 20 April 2024 9.41 AM IST

മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷവും നവാഹജ്ഞാനയജ്ഞവും

devi

പത്തനംതിട്ട : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷവും ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞവും ഇന്ന് മുതൽ ഒക്ടോബർ 5 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 5.30ന് കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷതവഹിക്കും. നാളെ മുതൽ ഒക്ടോബർ 4 വരെ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം , ദേവീഭാഗവത പാരായണം, 12ന് ആചാര്യപ്രഭാഷണം , ഉച്ചയ്ക്ക് 1ന് അന്നദാനം എന്നിവ നടക്കും. 26ന് രാത്രി 8ന് ഭജൻസ് , 27ന് 9ന് നവാക്ഷരീഹോമം, ഗായത്രി ഹോമം, 1ന് അന്നദാനം, രാത്രി 8ന് നൃത്തനൃത്യങ്ങൾ , 28ന് രാവിലെ 9ന് ഗായത്രീഹോമം, വൈകിട്ട് 6ന് അഷ്ടപദി , രാത്രി 8ന് ഭക്തിഗാനമേള , 29ന് വൈകിട്ട് 5 സർവൈശ്വര്യപൂജ, രാത്രി 8ന് ഭക്തിഗാനമേള , 30ന് രാവിലെ 9ന് നവഗ്രഹപൂജ , വൈകിട്ട് 5ന് വിദ്യാഗോപാലസമൂഹാർച്ചന , രാത്രി 8 ന് ക്ഷേത്ര കലാപരിപാടികൾ , ഒക്ടോബർ 1ന് രാവിലെ 9ന് മഹാമൃത്യുജ്ഞയഹോമം , വൈകിട്ട് 5ന് കുമാരീപൂജ, 8ന് ക്ഷേത്രകലാപരിപാടികൾ , 2ന് രാവിലെ 9ന് നിറപറ സമർപ്പണം. വൈകിട്ട് 5.30ന് പൂജവയ്പ്പ് , രാത്രി 8ന് നൃത്തസന്ധ്യ , 3ന് വൈകിട്ട് 5ന് നാരങ്ങാവിളക്ക് , രാത്രി 8ന് നൃത്തസന്ധ്യ. 4ന് യജ്ഞസമാപനം , ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ 7ന് പൂജയെടുപ്പ് , 7.30 മുതൽ വിദ്യാരംഭം , 9 മണി മുതൽ നൃത്തനൃത്യങ്ങൾ. വാർത്താസമ്മേളനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി.ബിനു , ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ദിലീപ്കുമാർ, സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ, ഡി.ശിവദാസ്, കെ.കെ.അനജിൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.