പത്തനംതിട്ട : വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി , നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈന്‍ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ചെയർമാൻ അടിയന്തരമായി വിളിച്ച വ്യാപാരികളുടെ യോഗത്തിൽ വർദ്ധനവ് നിറുത്തിവയ്ക്കാൻ തീരുമാനിച്ചു.സമിതിജില്ലാ ട്രഷറർ ജയപ്രകാശ് പികെ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, ഏരിയാ സെക്രട്ടറി ഗീവർഗീസ് പാപ്പി , ബാബു മേപ്രത്ത്, ഹസീബ് ഫാന്റസി , അബ്ദുൽ റഷീദ് ജയ്സൺ അബ്ബാ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |