പത്തനംതിട്ട : ഇലന്തൂരിൽ അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന (എ.ഐ.എം.എസ്.എസ്) പ്രതിഷേധിച്ചു.
ശാസ്ത്രബോധവും യുക്തിചിന്തയും സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ സാധിക്കുവെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. സൗഭാഗ്യകുമാരി പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്.രാധാമണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം.ബീവി, സനില ജോർജ്, ലക്ഷ്മി ആർ. ശേഖർ, എസ് . ശോഭന തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |