പത്തനംതിട്ട : പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യനായ ഗൊദാർദിന്റെ അനുസ്മരണവും ദ്വിദിന ചലച്ചിത്രമേളയും ഇന്നും നാളെയുമായി പ്രസ് ക്ലബ് ഹാളിൽ നടക്കും.
നാളെ രാവിലെ പത്തിന് ഗൊദാർദ് അനുസ്മരണ സമ്മേളനം ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ ബ്ലസി മുഖ്യാതിഥിയാകും. പ്രസ്ക്ലബ് ലൈബ്രറി പ്രസിഡന്റ് ജി.വിശാഖൻ അദ്ധ്യക്ഷത വഹിക്കും.
11ന് ഗൊദാർദ് ചിത്രമായ ബ്രെ്ത്ത്ലെസ് പ്രദർശിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സത്യജിത് റേ സംവിധാനം ചെയ്ത ബംഗാളി ചിത്രമായ മഹാനഗറും ശനി രാവിലെ 10.30ന് ലെബനീസ് ചിത്രം കപർനാമും പ്രദർശിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അടൂർ ഗോപാലകൃഷ്ണന്റെ 'സിനിമകളിലെ രാഷ്ട്രീയം', എന്ന വിഷയത്തിൽ സെമിനാർ. പ്രൊഫ.മധു ഇറവങ്കര വിഷയം അവതരിപ്പിക്കും. ജോർജ് ജേക്കബ് മോഡറേറ്ററായിരിക്കും. തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'എലിപ്പത്തായം' പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്കും സിനിമ കാണുന്നതിന് സൗകര്യമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |