കൊടുമൺ : വിദ്യാഭ്യാസം നേടുന്ന എല്ലാവർക്കും തൊഴിൽ കൊടുക്കാൻ കഴിയുന്ന തരത്തിൽ നഗരങ്ങളിൽ ഉള്ളതു പോലെ തന്നെ ഗ്രാമപ്രദേശങ്ങളിലും ഐ.ടി പാർക്കുകൾ നിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എം.രാജേഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൊടുമൺ പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി ജി , ക്ലാസുകളിലും എം.ബി.ബി.എസ്, ബി.എ.എം.എസ്, എം.ബി.എ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിൽ മികച്ച ബിരുദം നേടിയവരെയും എൽ. എസ്.എസ് ,യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷനായി. അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.അശോക് കുമാർ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ആർ.തുളസീധരൻ പിള്ള, കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ.സലീം, ഏരിയ കമ്മിറ്റിയംഗങ്ങളായ എ.വി.പിൻകുമാർ, ബീനാപ്രഭ, അഡ്വ.സിപ്രകാശ്, അഡ്വ.ആർ.ബി.രാജീവ് കുമാർ, സോബി ബാലൻ, കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സിജി മോഹനൻ, എസ്.എൻ.വി സ്കൂൾ മാനേജർ രാജൻ ഡി.ബോസ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.ഷൈജു, ബാലസംഘം പ്രസിഡന്റ് വി.നീരജ , ആർ.ഷിബു , ഡി.രാജാറാവു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ധന്യാദേവി, രാഹുൽ ചന്ദ്രൻ, ആർ.ബിനു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |