കോഴഞ്ചേരി : കിടങ്ങന്നൂർ 400ാം നമ്പർ എൻ.എസ്.എസ്.കരയോഗ ഉടമസ്ഥതയിലുളള കിടങ്ങന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ 16 മുതൽ 26 വരെ ദശാവതാരച്ചാർത്തും കളഭാഭിഷേകവും നടക്കും. ഈ വഴിപാടുകളുടെ കൂപ്പൺ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിക്കും. അടുത്ത മൂന്ന് വർഷത്തിനുളളിൽ പൂർത്തീകരിക്കേണ്ട ഉപദേവതാ ശ്രീകോവിലുകൾ, നടപ്പന്തൽ, മേൽശാന്തി മഠം, അന്നദാന മണ്ഡപം, ശൗചാലയങ്ങൾ ഉൾപ്പടെയുളള ക്ഷേത്ര വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റും കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി മാതാ കൃഷ്ണാനന്ദ പൂർണിമാമയിയും ചേർന്ന് ഭദ്രദീപം തെളിച്ച് നിർവഹിക്കും. ദശാവതാരച്ചാർത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർക്ക് കൂപ്പണുകൾ തിങ്കളാഴ്ച മുതൽ ക്ഷേത്രം ഓഫീസിൽ നിന്ന് വാങ്ങാവുന്നതാണന്ന് പ്രസിഡന്റ് ബാലകൃഷ്ണൻ നായർ ശിവമയം, സെക്രട്ടറി രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി അജീഷ്കുമാർ, ഖജാൻജി മഹേഷ്കുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |