ചെന്നീർക്കര : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് മാത്തൂരിൽ ഖാദി ഉത്പാദന കേന്ദ്രം ഒരുങ്ങുന്നു. കഴിഞ്ഞ 40 വർഷമായി ഖാദി ബോർഡിന്റെ നൂൽനൂൽപ്പ് പ്രവൃത്തികൾ നടക്കുന്ന സ്ഥലത്താണ് നിർമ്മാണം. കെട്ടിടത്തിൽ നൂൽനൂൽപ്പ് കേന്ദ്രം, റെഡിമെയ്ഡ് ഗാർമെന്റ് യൂണിറ്റ് തുടങ്ങിയവയും സ്ഥാപിക്കും. നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാതോമസ് അദ്ധ്യക്ഷതവഹിച്ചു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഭിലാഷ് വിശ്വനാഥൻ, കലാ അജിത്ത്, ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ ആർ.എസ്.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |