SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.25 AM IST

പത്തനംതിട്ട ഡിപ്പോയിൽ വിരിവയ്ക്കാൻ സൗകര്യം

kasrtcx
പത്തനംതിട്ട കെ.എസ്.ആർ.ടി.സിയിൽ തീർത്ഥാടകർക്ക് വിരി വയ്ക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലം

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ആദ്യ നിലയിൽ ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യമൊരുക്കും. തീർത്ഥാടകർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിയ്ക്കാനും ഇവിടെ സൗകര്യം നൽകും. ഇരുന്നൂറ്റമ്പത് മുതൽ മൂന്നൂറ് പേർക്ക് വരെ വിരിവയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ടോയ്ലറ്റ് സൗകര്യങ്ങളും ക്രമീകരിക്കും.

തീർത്ഥാടനത്തിന് 500 ബസുകളാണ് കെ.എസ്.ആർ.ടി.സി ക്രമീകരിക്കുന്നത്. ഇതിൽ 200 ബസുകൾ നിലയ്ക്കൽ - പമ്പ ചെയിൻ സർവീസിനുള്ളതാണ്.

എയ്ഡ് പോസ്റ്റിൽ പൊലീസില്ല

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചെങ്കിലും ഇവിടെ പൊലീസുകാരില്ല. കെ.എസ്.ആർ.ടി.സി അധികൃതർ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ അക്രമങ്ങൾ ഉണ്ടാകാറുണ്ട്. മോഷണവും ഇവിടെ പതിവാണ്. ജീവനക്കാരുടെയടക്കം ബൈക്കുകൾ ഇവിടെ നിന്ന് മോഷണം പോയി. പത്തനംതിട്ട ഡ‌ിപ്പോയിൽ ഒരു സെക്യുരിറ്റി ഗാർഡ് മാത്രമാണ് ഉള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.